കണ്ണൂർ:- കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒൻപതു പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി ഏഴിനു തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ കണ്ണപുരം, ചുണ്ടയിലെ വായക്കോടൻ വീട്ടിൽ വി.വി ശ്രീകാന്ത് (50), കോത്തല താഴെ വീട്ടിൽ കെ.ടി ജയേഷ് (35), വടക്കേവീട്ടിൽ വി.വി ശ്രീകാന്ത് (40), പുതിയ പുരയിൽ പി.പി അജീന്ദ്രൻ (44), ഇല്ലിക്കൽ വളപ്പിൽ ഐ.വി അനിൽ കുമാർ (45), പുതിയപുരയിൽ പി.പി രാജേഷ് (39), ചാക്കുളപ്പറമ്പിൽ സി.പി രഞ്ജിത്ത് (39), വടക്കേ വീട്ടിൽ വി.വി ശ്രീജിത്ത് (40), തെക്കേ വീട്ടിൽ ടി.വി ഭാസ്കരൻ (60) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മറ്റൊരു പ്രതിയായ കൊത്തല താഴെ വീട്ടിൽ അജേഷ് (34) വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. റിജിത്തിന്റെ കൂടെ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.വി നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ എന്നിവർക്കും വെട്ടേറ്റിരുന്നു.