സ്‌കൂൾ കലോത്സവം ഹൈടെക് ആകുന്നു ; രെജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ ഓൺലൈനിൽ


തിരുവനന്തപുരം :- സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കാൻ മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ്. www.ulsavam.kite.kerala.gov.in എന്ന പോർട്ടൽ വഴി റജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങും ഉൾപ്പെടെയുള്ള മത്സരങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയകളും ഓൺലൈനാക്കിയിട്ടുണ്ട്.  ഓരോ സ്‌റ്റേജിലെയും മത്സരങ്ങളുടെ ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കുന്നതും അപ്പീൽ നടപടിക്രമങ്ങളും ഈ പോർട്ടൽ വഴിയായിരിക്കും.

Previous Post Next Post