കെട്ടിടത്തിന്റെ കൈവരികൾക്കിടയിൽ സ്ത്രീയുടെ കാൽ കുടുങ്ങി ; ഗ്രിൽ മുറിച്ച് രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

 


കോഴിക്കോട് :- ശുചീകരണത്തിനിടെ കെട്ടിടത്തിൻ്റെ മുകൾ നിലയിലെ കൈവരികൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഒഞ്ചിയം എടക്കണ്ടി കുന്നുമ്മൽ ചന്ദ്രയെ (72) ആണ് വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

വടകര അശോക തിയ്യറ്ററിന് മുൻവശത്ത് പ്രവർത്തിക്കുന്ന പുത്തൻകണ്ടി ബിൽഡിംഗിലാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ വി ലിഗേഷ്, പി ടി സിബിഷാൽ, ടി ഷിജേഷ്, പി കെ ജൈസൽ, സി ഹരിഹരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Previous Post Next Post