സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പെടുത്ത് തൃശ്ശൂർ ; തൊട്ടുപിന്നിൽ പാലക്കാട്, മൂന്നാമനായി കണ്ണൂർ ;


തൃശ്ശൂർ :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് സ്വർണക്കപ്പ്. 26 വർഷങ്ങൾക്കുശേഷമാണ് തൃശൂരിന്റെ കിരീടനേട്ടം. 1999 ലാണ് തൃശൂർ അവസാനം ചാംപ്യൻമാരായത്. തൃശൂരിൻ്റെ അഞ്ചാം കിരീടനേട്ടമാണിത്. ഒരുപോയിന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമതുണ്ട്. 1008 പോയിന്റാണ് തൃശൂരിന്. 

പാലക്കാടിന് 1007 പോയിന്റ്. 1003 പോയിൻ്റുമായി കണ്ണൂർ മൂന്നാം സ്‌ഥാനത്താണ്. നാല് ദിവസമായി ഒന്നാം സ്ഥാനത്ത് നിന്ന നിലവിലെ ചാംപ്യൻമാരായ കണ്ണൂരിനെ പിന്തള്ളി ഇന്നലെ രാത്രിയാണ് തൃശൂർ ഒന്നാമതെത്തിയത്. പാലക്കാടും അവസാന നിമിഷത്തെ കുതിപ്പിൽ രണ്ടാം സ്‌ഥാനത്തെത്തി. നാലാം സ്‌ഥാനം കോഴിക്കോടും അഞ്ചാംസ്ഥാനം എറണാകുളവും സ്വന്തമാക്കി. സ്കൂ‌ളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി.
Previous Post Next Post