മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധ സ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധ സ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എ.കെ രാജ്‌മോഹൻ ധീര ജവാന്മാരുടെ സ്മരണക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പചക്രം സമർപ്പിച്ചു.

ലയൺസ് ക്ലബ്ബ് ഭാരവാഹികളായ മേജർ ടി.വി രാധാകൃഷ്ണൻ, ബാബു പണ്ണേരി, പി.രാധാകൃഷ്ണൻ, സി.കെ പ്രേമരാജൻ, ശിവരാമൻ, എം.പി അജയ് എന്നിവർ പങ്കെടുത്തു.

Previous Post Next Post