മയ്യിൽ :- എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിൻ്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ESWA പ്രസിഡണ്ട് രാധാകൃഷ്ണൻ ടി.വി പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വീരനാരി റീന അമർ അമർജവാൻ ജ്യോതിക്ക് തിരികൊളുത്തി . കണ്ണൂർ DSC സെന്റർ കമാൻഡൻ്റിന് വേണ്ടി സെക്കൻഡ് ഇൻ കമാൻഡൻ്റ് ലെഫ്റ്റിനെൻ്റ് കേണൽ അരുൺ കുമാർ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, ESWA പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി.വി , DSC സുബേദാർ മേജർ ഗൗരി ശങ്കർ , DSC LO വിനീഷ് , 31 NCC Bn കണ്ണൂരിന് വേണ്ടി സുബേദാർ സന്തോഷ് പോൾ , Ex Terriers - Hony ക്യാപ്റ്റൻ മധു , IMNSHSS മയ്യിലിൻ്റെ NCC 11nd ഓഫീസർ Dr.ഉണ്ണി മാസ്റ്റർ, മയ്യിൽ SPC CPO ജെസ്മ ടീച്ചർ, KPCHSS പട്ടാന്നൂർ CTO കശ്യപ് മാസ്റ്റർ, HAV ഹരീന്ദ്രൻ (DSC സെന്റർ കണ്ണൂർ), ESWA ലെ 80 വയസ്സു തികഞ്ഞ മുതിർന്ന പൗരന്മാർ എം.പി ബാലകൃഷ്ണൻ, ബാലകൃഷ്ണൻ.കെ , ലയൺസ് ക്ലബ് മയ്യിൽ പ്രസിഡൻ്റ് രാജ് മോഹൻ ബാബു, ബാബു പണ്ണേരി (ACE ബിൽഡേർസ്) , പുരുഷോത്തമൻ കെ.കെ (ദേവിക ടീ ഷോപ്പ്) , ജാൻവി.എ (പ്രഭാ വെജിറ്റബിൾസ്), ഇടൂഴി ആയുർവേദ ഹോസ്പിറ്റൽ മയ്യിൽ, എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
ESWA മയ്യിലിൻ്റെ മെമ്പർമാർ, കുടുംബാംഗങ്ങൾ, Ex Terriers വിമുക്തഭടന്മാർ,IMNSGHSS മയ്യിൽ - 100 ഓളം NCC കാഡറ്റുകൾ, SPC വളണ്ടിയേർസ് , KPCHSS പട്ടാന്നൂരിലെ 45 NCC കേഡറ്റുകൾ, വിവിധ സംഘടനകൾ, നാട്ടുകാർ തുടങ്ങി ധാരാളംപേർ പുഷ്പാർച്ചനയും ചെയ്തു.