മയ്യിൽ :- കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന കെ.കെ കുഞ്ഞനന്തൻ നമ്പ്യാർക്കും കെ സി ഗോവിന്ദൻ മാസ്റ്റർക്കും ജന്മനാടിന്റെ സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ചരമവാർഷികദിനം ആചരിച്ചു. നേതാക്കളുടെ സ്മരണപുതുക്കികൊണ്ട് രാവിലെ കെ.കെ സ്തൂപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രഭാഷണവും നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, എൻ.കെ രാജൻ എന്നിവർ സംസാരിച്ചു.
വൈകുന്നേരം നടന്ന ചുവപ്പ് വളണ്ടിയർ മാർച്ചിന്റെ അകമ്പടിയോടെയുള്ള ബഹുജന പ്രകടനവും അനുസ്മരണ സമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.ബാലകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി ഹരികൃഷ്ണൻ, കെ.ചന്ദ്രൻ, ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ എന്നിവർ സംസാരിച്ചു. എൻ.കെ രാജൻ സ്വാഗതം പറഞ്ഞു.