കുറ്റ്യാട്ടൂർ എട്ടേയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു

 



കുറ്റ്യാട്ടൂർ:- എട്ടേയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന വെളിച്ചെണ്ണ മിൽ തൊഴിലാളി കുറ്റ്യാട്ടൂർ പള്ളിമുക്ക് സ്വദേശി ഖാദറെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് നിൽക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.

കാലിന് സാരമായി പരുക്കേറ്റ ഖാദർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വളർത്തു മൃഗങ്ങൾക്കും തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു.

Previous Post Next Post