കേരള ഭാഗ്യക്കുറി ഇനി കേരളം കടക്കും ; ഇതര സംസ്ഥാനങ്ങളിലും വില്പന നടത്തും


തിരുവനന്തപുരം :- കേരള ഭാഗ്യക്കുറിയുടെ വിൽപ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും. സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും. 2005-ലെ കേരള പേപ്പർ ലോട്ടറി ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിൽക്കാം. അല്ലാത്തിടങ്ങളിൽ വിൽക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം. ഏജന്റുമാർക്ക് ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് കടം നൽകുന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തി.

ലോട്ടറി ഓഫീസുകളിൽ നിന്ന് പരമാവധി അരലക്ഷം മുതൽ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകൾ കടമായി വാങ്ങാം. നിശ്ചിത ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗാരന്റിയിൽനിന്ന് ഈടാക്കും. സംസ്ഥാനത്തെ സാധാ രണ വിൽപ്പനക്കാരെ പുതിയ GG ദഗതി ബാധിക്കാതിരിക്കാൻ ടിക്കറ്റ് അച്ചടി കുത്തനെ കൂട്ടേണ്ടിവരും. സമ്മാനഘടനയും പരിഷ്ക്കരിക്കണം.

വ്യക്തികൾക്കു പുറമേ പങ്കാളിത്തസ്ഥാപനം, കോർപ്പറേറ്റ് സ്ഥാപനം എന്നിങ്ങനെ കേരളത്തിൽ താമസിക്കുന്ന ആർക്കും ഏജന്റുമാരാകാം. അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മിസോറം, ഗോവ, മഹാരാഷ്ട്ര, മണിപ്പുർ, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലാണ് ലോട്ടറി അംഗീകൃതമായിട്ടുള്ളത്. ഇവിടങ്ങളിലെ സർക്കാരുമായി ധാരണയിലെത്തിയാൽ മാത്രമേ അവിടെ വിൽക്കാനാകൂ.

Previous Post Next Post