ചിറക്കൽ :- കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് കോഴിക്കോട് കക്കാട് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റി. സാംസ്കാരിക സമ്മേളനം കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ.രാഘവൻ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയ രാജ സി.കെ.രാമവർമ, എസിപി ടി.കെ.രത്നകുമാർ, കെ.വേണു, തന്നിമംഗലത്ത് ഉണ്ണികൃഷ്ണ വാരിയർ, ഇ.രവീന്ദ്രൻ, എം.ഹേമന്ദ് എന്നിവർ പ്രസംഗിച്ചു. വിസ്മയ ശ്രീകുമാർ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.
ഇന്നു മുതൽ 2 വരെ രാവിലെ 7.30ന് കാഴ്ച ശീവേലി, വൈകിട്ട് 4ന് ഓട്ടൻ തുള്ളൽ, 5.30ന് കാഴ്ച ശീവേലി, 8.30ന് ചാക്യാർകൂത്ത്, നാളെയും 31നും രാത്രി 12ന് കഥകളി, 31ന് രാത്രി 9.30ന് ഭരതനാട്യം, 1ന് രാത്രി 8ന് ഗാനമേള, 9.30ന് ഇരട്ട തായമ്പക, 2ന് രാത്രി 8ന് നാടകം, 3ന് രാത്രി പഞ്ചവാദ്യം, പഞ്ചാരി മേളം, നാടകം, 4ന് രാത്രി 8ന് ഗാനമേള, 8.30ന് നാട് വലംവയ്ക്കൽ, തിരുനൃത്തം, സമാപന ദിവസമായ 5ന് രാവിലെ 10ന് ഭഗവത് ഗീത പാരായണം, വൈകിട്ട് 5.30ന് സംഗീതാർച്ചന, 6.30ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും.