തിരുവനന്തപുരം :- ഡിസംബറിലെ റേഷൻ ജനുവരി 2 വ്യാഴാഴ്ച വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ഭക്ഷ്യധാന്യ മെത്താൻ വൈകിയതിനെത്തുടർന്നാണ് ആർക്കും റേഷൻ നഷ്ടപ്പെടാതിരിക്കാനുള്ള ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
ജനുവരിയിലെ റേഷൻ ജനുവരി 4 മുതൽ വിതരണം ചെയ്യും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 6 കിലോഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോഗ്രാം അരിയും ഇതേ നിരക്കിൽ നൽകും.
നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധ രണ വിഹിതമായും ലഭിക്കും.