തിരക്കിനിടയിൽ പതിനെട്ടാംപടി തൊട്ടുതൊഴാൻ നിൽക്കരുതെന്ന് തീർത്ഥാടകർക്ക് നിർദ്ദേശം


ശബരിമല :- നല്ല തിരക്കുള്ള സമയമായതിനാൽ ഭക്തർ പതിനെട്ടാംപടി തൊട്ടുതൊഴുതു കയറാൻ ശ്രമിക്കരുതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരുമിനിറ്റിൽ 70-75 ഭക്തരാണ് പടി കയറിയത്. ഇത് 80-85 ആക്കിയാൽ ഭക്തരുടെ കാത്തിരിപ്പ് കുറയ്ക്കാമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു.

സ്ത്രീകളും കുട്ടികളും കയറുമ്പോൾ മാത്രമേ വേഗം കുറയ്ക്കേണ്ടതുള്ളൂ. ചില ഭക്തർ ഓരോ പടിയും തൊട്ടുതൊഴുത് കയറുന്നതുകൊണ്ടാണ് പടികയറ്റം വൈകുന്നത്. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post