എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഇരിക്കൂർ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

 


                                

കൊച്ചി:- എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. 

എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് മഞ്ഞപ്പാറ റോഡിലെ സറീനാ സിൽ മജീദിൻ്റെയും സറീനയുടെയും മകൾ ഫാത്തിമത്ത് ഷഹാന (21) ആണ് മരിച്ചത്. 


കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്ന് വീണാണ് മരണം. ശനിയാഴ്ച രാത്രിയാണ് സംഭവം. 

ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത്ത് താമസിക്കുന്നത്. ഏഴാം നിലയിലെ സുഹൃത്തുക്കളെ കാണാൻ എത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് മജീദ് എറണാകുളത്ത് എത്തിയിട്ടുണ്ട്.

Previous Post Next Post