മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റ് കലോത്സവ വിജയി ഇ.വി സനുഷയെ അനുമോദിച്ചു


ചേലേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ ഇ.വി സനുഷയെ മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റ് അനുമോദിച്ചു. മുതിർന്ന അംഗം ഗംഗാധര മാരാറും പ്രസിഡണ്ട് ഗോപാലകൃഷ്ണമാരാറും ചേർന്ന് ഉപഹാരം നൽകി. 

ശ്രീധര മാരാർ, വേണുഗോപാല മാരാർ, ചന്ദ്രഭാനു മാരാർ, വിജയൻ മാരാർ, സുജിത്ത് മാരാർ, അശോകൻമാരാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഉപഹാരം ഏറ്റുവാങ്ങിയതിനു ശേഷം സനുഷ കാവ്യകേളി ആലപിച്ചു.


Previous Post Next Post