മയ്യിൽ :- മഹാത്മാഗാന്ധിയുടെ 77 മത് രക്തസാക്ഷിത്വദിനത്തിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ശശിധരൻ, ഡി സി സി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കോറളായി, എ കെ ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചപ്പാടി, പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റി ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഫാത്തിമ യുപി, മുഹമ്മദ് കുഞ്ഞി കെ വി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യഭാമ, തളിപ്പറമ്പ് നിയോജകമണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് സക്കറിയ, മണ്ഡലം കമ്മിറ്റി മെമ്പർ മുഹമ്മദ് കോട്ടപ്പൊയിൽ, ബൂത്ത് പ്രസിഡണ്ട് പ്രകാശൻ ഒറപ്പടി, യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവ് ജിതിൻ വേളം തുടങ്ങിയവർ പങ്കെടുത്തു.