മയ്യിൽ :- ചൈനീസ് കേന്‍ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി ഡോജോകളിലെ വിദ്യാർത്ഥികളുടെ ഗ്രേഡിങ് ടെസ്റ്റും കേരള കരാട്ടെ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള അനുമോദനവും നൽകി. മയ്യിൽ ഫാത്തിമ ക്ലിനിക്കിലെ ഡോക്ടർ ജുനൈദ് എസ്.പി ഉദ്ഘാടനം ചെയ്തു. അശോകൻ മടപ്പുരക്കൽ അധ്യക്ഷത വഹിച്ചു. സെൻസി അബ്ദുൾ ബാസിത് കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും നൽകി.
ടൂർണമെന്റിൽ പങ്കെടുത്ത കൊളച്ചേരിയിലെ ധ്യാൻ കൃഷ്ണ, ചെറുപഴശ്ശിയിലെ ശിഖ.എ, മയ്യിലെ ഫാത്തിമ.വി, ചെറുപഴശിയിലെ ആൽവിൻ.കെ , മയ്യിലെ ഹിബ മുംതാസ് എന്നിവർക്ക് സെൻസി അനീഷ് കൊയിലിയേരിയൻ മൊമെന്റോ നൽകി. ഡിസ്ട്രിക്ട് ഒളിമ്പിക്സ് സെക്രട്ടറി ബാബു പണ്ണേരി ചടങ്ങിൽ പങ്കെടുത്തു. കൊളച്ചേരി കലാഗ്രാമത്തിലെ 40 ഓളം കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു. പുതുതായി ചേർന്ന നിരവധി ചെറിയ കുട്ടികൾ ആദ്യ കളർ ബെൽറ്റ് നൽകി. സനീഷ് ജി.വി സ്വാഗതവും സെൻസി ഭാസ്കരൻ നന്ദിയും പറഞ്ഞു.