അരയിടത്തുചിറ കൈരളി വായനശാല & ഗ്രന്ഥാലയം നാട്ടരങ്ങ് വാർഷികാഘോഷം സംഘടിപ്പിച്ചു


മയ്യിൽ :- കടൂർ അരയിടത്തുചിറ കൈരളി വായനശാല & ഗ്രന്ഥാലയം നാട്ടരങ്ങ് വാർഷികാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്ന കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി സെക്രട്ടറി കൗൺസിൽ പി.കെ വിജയൻ, വാർഡ് മെമ്പർ കെ.രൂപേഷ് എന്നിവർ സംസാരിച്ചു. 

ചെറുപഴശ്ശി എ.എൽ.പി സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ കൈരളി വായനശാല അവതരിപ്പിച്ച 'ലേഡീസ് കംപാർട്മെന്റ്', 'കക്കൂസ്' എന്നീ നാടകങ്ങൾ അരങ്ങേറി. തുടർന്ന് കലാസന്ധ്യയും ഉണ്ടായിരുന്നു.





Previous Post Next Post