മയ്യിൽ :- ഇരിക്കൂർ ബ്ലോക്ക്, മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തെളിച്ചം ക്യാമ്പയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത ഉദ്ഘാടനം ചെയ്തു.
സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ കാർത്തിയാനി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയേഷ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു ആശംസയർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ സ്വാഗതവും ലേഡി ഹെൽത്ത് സൂപ്പർവൈസർ അജിത നന്ദിയും പറഞ്ഞു.