പാമ്പുരുത്തി പള്ളി ഉറൂസിന് തുടക്കമായി


പാമ്പുരുത്തി :- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന് തുടക്കമായി. സയ്യിദ് ഉമർ കോയ തങ്ങൾ മാട്ടൂൽ സിയാറത്തിനും പതാക ഉയർത്തലിനും നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ശിഹാബുദീൻ ദാരിമി കച്ചേരിപ്പറമ്പ്, മഹല്ല് പ്രസിഡണ്ട് എം.എം അമീർ ദാരിമി, ഉപദേശക സമിതി അംഗം എം.മമ്മു മാസ്റ്റർ, മഹല്ല് ജനറൽ സെക്രട്ടറി എം.അബ്ദുസ്സലാം തുടങ്ങിയവർ പങ്കെടുത്തു. 

ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സുന്നീ മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ കെ അബ്ദുൽബാഖി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും തുടർന്ന് പാമ്പുരുത്തി തഅലീമുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം നടക്കും മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാരിമി പ്രഭാഷണവും മുഹമ്മദലി ദാരിമി പാമ്പരുത്തി മുഖ്യപ്രഭാഷണവും നടത്തും.

രണ്ടാം ദിവസമായ നാളെ ഫെബ്രുവരി 1 ശനിയാഴ്ച രാത്രി 8 മണിക്ക് ദഫ് മുട്ട് പ്രദർശനവും തുടർന്ന് ജില്ലാതല മാഷപ്പ് മത്സരവും നടക്കും. സമാപന ദിവസമായ ഞായർ രാവിലെ 11.30 മൗലിദ് പാരായണവും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. രാത്രി 8 മണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങളുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് മൻസൂർ പുത്തനത്താണി ആന്റ് ടീം അവതരിപ്പിക്കുന്ന അനുരാഗ സദസ്സ് നടക്കും.  സമാപന കൂട്ടുപ്രാർത്ഥനക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.

Previous Post Next Post