മയ്യിൽ :- മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി മയ്യിൽ കമാലിയ ക്യാമ്പസ് വിദ്യാർത്ഥികളും കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് എട്ടേയാർ മുതൽ എട്ടാംമൈൽ വരെ റോഡരിക് ശുചീകരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ശുചീകരണം ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകൻ കേശവൻ നമ്പൂതിരി, ക്യാമ്പസ് പ്രിൻസിപ്പാൾ അബ്ദുൽ ഫത്താഹ് നൂറാനി, ഹസൻ സഖാഫി നിരത്തുപാലം തുടങ്ങിയവർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള സന്ദേശം നൽകി.
നമ്മൾ ഓരോരുത്തരും പരിസരങ്ങളെ ശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നല്ലൊരു നാളെയെ നിർമ്മിക്കാൻ പരസ്പരം കൈകോർത്ത് പ്രവർത്തിക്കാനും പ്രതിജ്ഞ എടുത്തു. ഹരിത കേരള മിഷനിലൂടെ 'ശുചിത്വം സുന്ദരം എന്റെ കുറ്റിയാട്ടൂർ ' എന്ന പ്രമേയത്തിൽ വാർഡിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.