ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ഡോ കൊബുഡോ മത്സരത്തിൽ വിജയികളായി മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ


മാണിയൂർ :- കരാത്തെ ടൈംസ് ആയോധന കലാ മാസികയും ഒക്കിനാവ ഉച്ചി റ്യൂ കരാത്തെ ഡോ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തി അഞ്ചാമത് ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ഡോ കൊബുഡോ മത്സരങ്ങൾ കണ്ണൂര്‍ റിംസ് മോണ്ടിസറി സ്കൂളില്‍ നടന്നു.  മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ വിജയികളായി.

കുമിത്തെ വിഭാഗത്തിൽ ധനുവിന്ദ് സായി ടി.എം ഒന്നാം സ്ഥാനവും, ഹാദി സഹൻ സി.കെ രണ്ടാം സ്ഥാനവും, അദ്വൈത്.എൻ, നിവാൻ ലിജിൽ, മുഹമ്മദ് റസിൻ കെ.വി,നൂറൽ ഹയ സി.വി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാത്തെ വിഭാഗത്തിൽ ധനുവിന്ദ് സായി. ടി.എം, മുഹമ്മദ് ശഹാം എം.കെ, ആയിഷ നിലോഫർ സി.വി എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

Previous Post Next Post