കൊളച്ചേരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല ബാലോത്സവം സംഘടിപ്പിച്ചു. കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ 'നമ്മുടെ നാട് നമ്മുടെ നാളെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സംവാദം, ബാനർ രചന, പോസ്റ്റർ രചന, സന്ദർശന സർവ്വേ, ഹരിതകർമ്മസേന അംഗങ്ങളുമായി അഭിമുഖം, കൂട്ട പാട്ട്, തിരക്കഥാ രചന, ഫിലിം ഷൂട്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
ഹെഡ്മാസ്റ്റർ വി.വി ശ്രീനിവാസന്റെ അധ്യക്ഷതയിൽ യുറീക്ക സഹപത്രാധിപർ ഡോ:രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. കെ.കെ കൃഷ്ണൻ, പി.പി കുഞ്ഞിരാമൻ തുടങ്ങിയവർ ആശംസ നേർന്നു. പി.സൗമിനി ടീച്ചർ, കെ.ശാന്ത, എം.ഗൗരി, സി.വിനോദ്, എം.വി രാമകൃഷ്ണൻ മാസ്റ്റർ, സി.കെ അനൂപ് ലാൽ, സി.മുരളീധരൻ ,രാജിനി എം.കെ ,രാജേഷ് കൂവത്തോടൻ ,ടി.വി ബിജുകുമാർ, എം.സുധീർ ബാബു, പി.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. വി.രേഖ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡൻ്റ് : നിയാ പാർവതി കെ.കെ
വൈസ് പ്രസിഡൻ്റ് : ആരാധ്യ.പി, ദ്വിതിത് സൂര്യ.കെ
സെക്രട്ടറി : അദ്വൈത്.യു
ജോ.സെക്രട്ടറി : അനയ്, മാളവിക.വി
കൺവീനർ : സി.വിനോദ്
ജോ. കൺവീനർ : വി.രേഖ