കണ്ണൂർ :- രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച് വിരമിച്ച സൈനികരെ ആദരിക്കുന്നതിൻ്റെയും അവരോട് കൃതജ്ഞത പ്രകടിപ്പിക്കുന്നതിൻ്റെയും ഭാഗമായി കണ്ണൂർ DSC സെൻ്ററിൽ 9-ാമത് വെറ്ററൻസ് ഡേ ആഘോഷം നടന്നു. കേണൽ പരംവീർ സിങ്ങ് നാഗ്ര ഉദ്ഘാടനം ചെയ്തു. രാജ്യാതിർത്തികൾ കാത്തു രക്ഷിക്കുന്നതിലും ആഭ്യന്തര സുരക്ഷയിലും നിര്‍ണായക ഭാഗമായ സൈനികരുടെ ആത്മസമർപ്പണത്തിൻ്റെയും തൃഗത്തിൻ്റെയും പ്രാധ്യാന്യം അനുസ്മരിച്ച അദ്ദേഹം ഓരോ വിമുക്ത ഭടന്മാർക്കും നന്ദി അറിയിച്ചു.
SPARSH, ECHS, കാൻ്റീൻ, ബാങ്കുകൾ ,ജില്ലാ സൈനിക ബോർഡ് തുടങ്ങിയവർ ഭാഗമായ ചടങ്ങിൽ വിമുക്ത സൈനികരുടെയും കുടുംബത്തിൻ്റെയും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി വിവിധ കൗണ്ടറുകളും തുറന്നിരുന്നു.