ചേലേരി : വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കുടുംബ സംഗമം വാരം കടവ് കായലോരം പാർട്ടി ഹാളിൽ വെച്ച് നടന്നു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എം.വി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ ജില്ലാ ജനറൽ സെക്രട്ടറി സി.കെ മുനവ്വിർ, വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് പുഷ്പ ഗിരി എന്നിവർ സംസാരിച്ചു. നിഷ്ത്താർ കെ.കെ സ്വാഗതവും അസ്‌ലം എ.വി നന്ദിയും പറഞ്ഞു. കുട്ടികളോടൊപ്പം എന്ന പരിപാടിക്ക് ശ്രീരഞ്ജ് ശ്രീകണ്ഠപുരം നേതൃത്വം നൽകി. തുടർന്ന് കലാപരിപാടികളും അരങ്ങേറി.