കേരള മൺപാത്രനിർമ്മാണ സമുദായ സഭ കണ്ണൂർ ജില്ലാ സമ്മേളനം നടത്തി


മയ്യിൽ :- കേരള മൺപാത്രനിർമ്മാണ സമുദായ സഭ കണ്ണൂർ ജില്ലാ സമ്മേളനം നടത്തി. സർക്കാർ സർവ്വീസിൽ പ്രാതിനിധ്യം തീരെ കുറഞ്ഞ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്താൻ ജാതി സെൻസസ് നടത്തണമെന്നും ഇക്കാര്യത്തിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണമെന്നും കേരള മൺപാത്രനിർമ്മാണ സമുദായ സഭ (KMSS) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.പി.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തയ്യാറാവണമെന്ന് സമ്മേളനം പ്രമേയത്തിൽ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെകട്ടറി വിജയൻ പറമ്പത്ത് റിപ്പോർട്ടും ട്രഷറർ യു. നാരായണൻ വരവ് - ചെലവും അവതരിപ്പിച്ചു. ചടങ്ങിൽ കർമ്മസാരഥി പുരസ്കാര ജേതാവ് രാജേഷ് പാലങ്ങാട്ടിനെ ആദരിച്ചു. 

സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വി.വി പ്രഭാകരൻ, കെ.ഭാസ്കരൻ, വനിതാ വേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ വി.വി മനോജ്, കൺവീനർ കെ.കുഞ്ഞിരാമൻ, പി.ശ്രീധരൻ, ചന്ദ്രൻ പാലങ്ങാടൻ , എ.പി നാരായണൻ, വി.വി മധുസൂദനൻ, എ.രവീന്ദ്രൻ, സി.വി അശോക് കുമാർ, ടി.വി പത്മിനി, ഷിബ രവീന്ദ്രൻ, കെ.വിലാസിനി, എം.കെ രുഗ്മിണി, എം.പുരുഷോത്തമൻ, ജയചന്ദ്രൻ പുല്ലാനി, എ.കെ ജയശീലൻ, കെ.വി മുരളീധരൻ, ടി.ഗോപിനാഥ് എന്നിവർ സംസാരിച്ചു.



Previous Post Next Post