നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലം റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി (SKSBV) റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നെല്ലിക്കപ്പാലം മഹല്ല് പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തി. റൈഞ്ച് സെക്രട്ടറി ഫാസിൽ ഫാളിലി ഉദ്ഘാടനം ചെയ്തു.
SKSBV ചെയർമാൻ സഈദ് ദാരിമി, കൺവീനർ അർഷദ് യമാനി, റൈഞ്ച് പ്രസിഡന്റ് ഹംസ മൗലവി, അബ്ദുറസ്സാഖ് മൗലവി, നൗഷാദ് ഫൈസി, മഹമൂദ് ദാരിമി, ഹാഫിസ് സിനാൻ, അസീസ് ഹാജി, നബീൽ.പി, റാഫി ഒ.എ എന്നിവർ പങ്കെടുത്തു.