ചട്ടുകപ്പാറ :- വലിയവെളിച്ചംപറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ക്വിസ്സ് മത്സരവും പി.ജയചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു. സുർജിത്ത് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വായന പ്രസിഡണ്ട് വി.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ക്വിസ്സ് മത്സരത്തിൽ ദ്യാൻ ദിലീപ് ഒന്നാം സ്ഥാനവും ദീക്ഷിത്, പാർവണ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സുർജിത്ത് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രവർത്തകർ ഗാനം ആലപിച്ചു. സെക്രട്ടറി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു.