കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു


കണ്ണൂർ :- കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി സംസ്ഥാന കമ്മിറ്റി യോഗം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു.  സംസ്ഥാന പ്രസിഡണ്ട് കെ എക്സ് ജോപ്പൻ, സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ, സംസ്ഥാന ട്രഷറർ കെ ബി റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അക്ബർ കെ എം, സംസ്ഥാന ജോയിൻ സെക്രട്ടറി കെ എം ഷാജി, ചിക്കൻ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി ഷുക്കൂർ പിടിപി, പ്രസിഡണ്ട് ഇസ്മയിൽ പൂക്കോം, ട്രഷറർ വിമൽ കൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് പിണറായി മറ്റ് സംസ്ഥാന നേതാക്കൾ പങ്കെടുത്തു. 

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയിൽ സംസ്ഥാനത്തെ മുഴുവൻ ചിക്കൻ വ്യാപാരികളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മെയ് പതിനാലാം തീയതി സംസ്ഥാനത്തെ മുഴുവൻ ചിക്കൻ കടകളും അടച്ചുകൊണ്ട് മുഴുവൻ ചിക്കൻ വ്യാപാരികളെയും സംരക്ഷിക്കുക, കേരള ചിക്കൻ മാനദണ്ഡം പാലിക്കുക, മുഴുവൻ ചിക്കൻ വ്യാപാരികൾക്കും ലൈസൻസ് കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post