ചട്ടുകപ്പാറ :- ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാണിയൂർ, വേശാല, കുറ്റ്യാട്ടൂർ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നാളെ ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അനുഭാവി ഗ്രൂപ്പ് മെമ്പർമാരുടെ സംഗമവും മുതിർന്ന പാർട്ടി അംഗങ്ങൾക്കുള്ള ആദരവും സംഘടിപ്പിക്കുന്നു.
ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കുന്ന പരിപാടിയിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എൻ.പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും വഹിക്കും. എം.വി സുശീല ,കെ.പ്രിയേഷ് കുമാർ, പി.ദിവാകരൻ എന്നിവർ സംസാരിക്കും.