KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന്


മയ്യിൽ :-കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ഞായറാഴ്ച ഉച്ചയ്ക്ക് മയ്യിൽ ഗാന്ധി ഭവനിൽ വിവിധ പരിപാടികളോടെ ആചരിക്കും. 

ഉച്ചയ്ക്ക് 2 മണിക്ക് ഭരണഘടനാമൂല്യങ്ങൾ എന്ന വിഷയത്തിൽ പി.ദിലീപ് കുമാർ മാസ്റ്റർ പ്രഭാഷണം നടത്തും. വൈകുന്നേരം 3.30 ന് UP, HS, HSS വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടക്കും.

Previous Post Next Post