മാഹി :- സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷ മാർച്ച് 1ന് പുതുച്ചേരിയിലെ 4 മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നു.
സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പഠനത്തിന് വർഷത്തിൽ 12,000 രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകും. വിദ്യാർഥികൾ സ്കൂൾ വഴി www.nmmsntspdy.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എജ്യുക്കേഷനൽ ഓഫിസർ അറിയിച്ചു.