കൊളച്ചേരി :- കൊളച്ചേരി തവളപ്പാറ മിനി സ്റ്റേഡിയത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന കൊളച്ചേരി പ്രീമിയർ ലീഗ് സീസൺ 13 ഫൈനൽ പോരാട്ടത്തിൽ ബറ്റാലിയൻ എഫ് സി കയ്യങ്കോടിനെ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി ജെ എഫ് സി കൊളച്ചേരി ചാമ്പ്യന്മാരായി. പരിപാടിയിൽ ദേശീയ ഗെയിംസ് താരം സച്ചിൻ സുനിൽ മുഖ്യാധിതിയായി. ചെയർമാൻ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
റിട്ടയേഡ് എക്സൈസ് ഉദ്യോഗസ്ഥൻ രാജീവ് സംസാരിച്ചു. അമീർ പള്ളിപ്പറമ്പ്, മുഹമ്മദ് കുഞ്ഞി കമ്പിൽ, നസീർ പി.കെ.പി , അഹമ്മദ് ഗോൾഡ് സ്റ്റാർ, വിശ്വൻചേലേരി സജിൽ, ദാവൂദ് റാസിക് പാമ്പുരുത്തി, നൂഹ് കണ്ണാടിപ്പറമ്പ് തുടങ്ങിയവർ സമ്മാനദാനം നടത്തി. സമാപന ചടങ്ങിൽ ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ ജംഷീർ മാസ്റ്റർ സ്വാഗതവും റഹീം നാറാത്ത് നന്ദിയും പറഞ്ഞു.