കണ്ണാടിപ്പറമ്പ് :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള സുരക്ഷ പദ്ധതിയായ വ്യാപാരിമിത്ര ആനുകൂല്യ വിതരണവും വിശദീകരണവും അംഗത്വ കാർഡ് വിതരണവും, ആശാവർക്കർമാരെ ആദരിക്കലും ഫെബ്രുവരി 16 ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് ദേശസേവാ യു.പി സ്‌കൂളിൽ വെച്ച് നടക്കും.
കെ.വി സുമേഷ് MLA ഉദ്ഘാടനവും ആനുകൂല്യ വിതരണവും നിർവ്വഹിക്കും. VVS മയ്യിൽ ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ അധ്യക്ഷനാകും. VVS കണ്ണൂർ ജില്ലാ കമ്മിറ്റി ജോ.സെക്രട്ടറി ഇ.സജീവൻ പദ്ധതി വിശദീകരണം നടത്തും. VVS കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് പി.ജഗനാഥൻ അംഗത്വകാർഡ് വിതരണം നിർവ്വഹിക്കും.