2024 ൽ കൂടുതൽ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്


ദില്ലി :- കഴിഞ്ഞ വർഷം ഏറ്റവുമധികം തവണ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 84 തവണയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. 2018 മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ തള്ളി ഇത്തവണ മ്യാൻമാറാണ് പട്ടികയിൽ ഒന്നാമത്. പ്രശ്ന ബാധിത സ്ഥലങ്ങളിൽ അടിയന്തരസാഹചര്യവും സുരക്ഷയും കണക്കിലെടുത്താണ് ഒരു പ്രദേശത്തെയോ ഒരു കൂട്ടം പ്രദേശങ്ങളിലോ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത്. സേവനം റദ്ദാക്കുന്നതിൽ 2018 മുതൽ ലോകത്തെ ഒന്നാംസ്ഥാനം ഇന്ത്യക്കായിരുന്നു. 

കഴിഞ്ഞ വർ‌ഷം 84 തവണയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ മ്യാൻമാർ 85 തവണയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. മൂന്നാം സ്ഥനത്തുള്ള പാകിസ്ഥാനിൽ 21 തവണയാണ് കഴിഞ്ഞ വർഷം ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് സേവനം പലപ്പോഴായി റദ്ദാക്കി. കലാപം നടക്കുന്ന മണിപ്പൂരിൽ തന്നെയാണ് ഏറ്റവുമധികം തവണ റദ്ദാക്കിയത്. 21 പ്രാവശ്യം. തൊട്ടുപിന്നിൽ ഹരിയാനയും ജമ്മു കാശ്മീരുമാണ്. 12 തവണ. രാജ്യത്തെ 84 തവണ ഇന്റർനെറ്റ് റദ്ദാക്കിയതിൽ 41 എണ്ണവും വിവിധ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. 23 എണ്ണം വർഗീയസംഘങ്ങളുടെ ഭാഗവും.

ലോകത്ത് 64 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന വർഷംകൂടിയാണ് 2024, ലോകജനസംഖ്യയുടെ പകുതിയോളം ഇതിൽ പങ്കാളികളായിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി 8 രാജ്യങ്ങളിൽ 12 തവണ ഇന്‍റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഇത്രയും അധികം തവണ ഇന്‍റർനെറ്റ് സേവനം റദ്ദാക്കുന്നത് 2019 ന് ശേഷം ആദ്യമാണ്. ഇനി ബ്ലോക്ക് ചെയ്യപ്പെട്ട ആപ്പുകളിലേക്ക് വന്നാൽ. ഒന്നാം സ്ഥാനം എക്സിനാണ്. പതിനാല് രാജ്യങ്ങളിലായ് 24 തവണ എക്സ് ബ്ലോക്ക് ചെയ്യപ്പെട്ടു.രണ്ടാമതായി ടിക്ക് ടോക്കാണുള്ളത്.പത്ത് രാജ്യങ്ങളിലായ് 10 തവണ റദ്ദാക്കപ്പെട്ടിടുണ്ട്. 

Previous Post Next Post