മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും.
ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു ഉദ്ഘാടനം ചെയ്യും. ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എ.കെ രാജ്മോഹൻ അധ്യക്ഷത വഹിക്കും. കെ.പി രാമനുണ്ണി സാംസ്കാരിക പ്രഭാഷണം നടത്തും. വൈകുന്നേരം 8 മണി മുതൽ പ്രസാദ് സദ്യ ഉണ്ടായിരിക്കും. ശിവാനി സന്തോഷ് അവതരിപ്പിക്കുന്ന രംഗപൂജ, വേളം മാതൃസമിതിയുടെ തിരുവാതിര എന്നിവ അരങ്ങേറും. രാത്രി 9 മണിക്ക് സംഗീത നിശ.
ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 6 30ന് വേളം മാതൃസമിതിയുടെ ശിവസഹസ്രനാമം, നാരായണീയ പാരായണം, 10.30 ന് ബ്രഹ്മകുമാരിസ് മയ്യിലിന്റെ ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 4.30 ന് വാദ്യകേസരി ചെറുതാഴം ചന്ദ്രനും ചെറുതാഴം ദിലീപും സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, തുടർന്ന് ദീപാരാധന, ശിവപൂജ, ഭജന , 8 മണിക്ക് തിരുനൃത്തം. 10 മണിക്ക് കലാമണ്ഡലം നയന അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 12 മണി മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും.