സൗജന്യ കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും മാർച്ച്‌ 2 ന്


മയ്യില്‍ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വിൻസ്റ്റാ ഡയഗ്നോസ്റ്റിക്, കേരള ഗൈനക്കോളജി സൊസൈറ്റി എന്നീ സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ അര്‍ബുദ നിര്‍ണയ ക്യാമ്പ് മാർച്ച്‌ 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടക്കും. 

മയ്യില്‍ വിന്‍സ്റ്റാ ലാബില്‍ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446 270 050, 9744 002 733 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post