തിരുവനന്തപുരം :- സംസ്‌ഥാനത്തെ ആംബുലൻസ് മിനിമം നിരക്ക് ഏകീക രിച്ച് 600 മുതൽ 2500 രൂപ വരെയാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കാൻസർ ബാധിതർക്കും, 12 വയസ്സിനു താഴെയുള്ളവർക്കും കിലോമീറ്ററിന് രണ്ട് രൂപയും ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 20%വും ഇളവു നൽകണം.
ഐസിയു സപ്പോർട്ട് ഉള്ള ഡി ലവൽ ആംബുലൻസിന്റെ മിനിമം ചാർജ് 20 കിലോമീറ്ററിന് 2500 രൂപയാക്കി നിശ്ചയിച്ചു. സി ലവൽ ട്രാവലർ ആംബുലൻസിന് 1500 രൂപ രൂപയാകും. ബി ലവൽ നോൺ എസി ട്രാവലറിനു 1000 രൂപയും ഈടാക്കാം. എ ലവൽ എസി ആംബുലൻസുകൾക്ക് 800 രൂപ ഈടാക്കാം. എ ലവൽ നോൺ എസി ആംബുലൻസുകൾക്ക് 600 രൂപയും ചാർജ് ചെയ്യും. നിരക്ക് ആംബുലൻസിൽ പ്രദർശിപ്പിക്കണം.