മയ്യിൽ:- ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയും എക്സിറ്റോ പി എസ് സി അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല പത്താം തരം ലെവൽ മോഡൽ പരീക്ഷ 9-ന് ഞായർ ഉച്ചക്ക് 1.30 നടക്കും.
മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ, ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അവസാന തീയതി ഫിബ്രവരി 6.
https://forms.gle/oqP9DqHcyp8oZFrg6
മോഡൽ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന മയ്യിൽ ബ്ലോക്ക് പരിധിയിലെ ഒരു ഉദ്യോഗാർഥിക്ക് ഒരു വർഷത്തെ സൗജന്യ പരിശീലനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9747468211, 9947096452, 7907167726