ചട്ടുകപ്പാറ:- മാണിയൂർ ഭഗവതി വിലാസം സ്കൂൾ മാനേജറും മുൻ അധ്യാപകനും കേരള പ്രൈവറ്റ് സ്കൂൾ മാനേജേർസ് അസോസിയേഷൻ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ അരിപ്പ ലക്ഷ്മണൻ (80) നിര്യാതനായി.
ഭാര്യ: ടി എം തങ്കമണി (റിട്ട. പ്രധാന അധ്യാപിക ഭഗവതി വിലാസം എൽ പി സ്കൂൾ).
മക്കൾ: ടി എം സഞ്ജു (പ്രധാന അധ്യാപകൻ, ഭഗവതി വിലാസം എൽ പി സ്കൂൾ), ടി എം വിദ്യ (പ്രൊഫ. എം ജി കോളേജ്, ഇരിട്ടി).
മരുമക്കൾ: തീർത്ഥ, അമൽ. സഹോദരങ്ങൾ എ ഭരതൻ, എ നളിനി, പരേതരായ എ ശ്രീധരൻ, എ ഭാസ്കരൻ, എ ചന്ദ്രൻ, എ ശ്രീമതി.
സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.