മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭണുണ്ണി നമ്പൂതിരി ഭദ്ര ദീപം കൊളുത്തിക്കൊണ്ട് തുടക്കം കുറിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ എ.കെ രാജ്‌മോഹന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മലയാളം സർവകാലശാല പ്രൊഫസർ കെ.പി രാമാനുണ്ണി സാംസ്കാരിക പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജനാർദ്ദനൻ, മാക്കന്തേരി ദാമോദരൻ നമ്പൂതിരി, ദേവസ്വം കാസർഗോഡ് ഏരിയ മെമ്പർ പി.വി സതീഷ് കുമാർ, പഞ്ചായത്ത് മെമ്പർ കെ.ബിജു, പി.കെ നാരായണൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മറ്റി കൺവീനർ വിനോദ് കണ്ടക്കൈ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു.
തുടർന്ന് വേളം മാതൃസമിതി, ശ്രീ സിദ്ധിവിനായക, നക്ഷത്ര മയ്യിൽ എന്നീ ടീമുകൾ അവതരിപ്പിച്ച തിരുവാതിര, ശിവാനി സന്തോഷ് അവതരിപ്പിച്ച രംഗപൂജ, റെവൈവൽ റോക്ക് ആൻഡ് റോൾ കൊച്ചിൻ അവതരിപ്പിച്ച സൂപ്പർഹിറ്റ് ഗാനമേള എന്നിവർ അരങ്ങേറി.