തിങ്കളാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ
കണ്ണൂർ :- കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഇന്നലെ തിങ്കളാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ. 36.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷവും ഇതേ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ തന്നെയായിരുന്നു ഉയർന്ന ചൂട്. അന്ന് 37.9 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉണ്ടായിരുന്നത്.