മലപ്പുറം :- വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹനിശ്ചയമായിരുന്നു.
കൈ ഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തിയ ഷൈമയുടെ ആൺസുഹൃത്തിനെ ആശുപത്രിയിലെത്തിച്ചു. ഷൈമ മരിച്ചതറിഞ്ഞാണ് അയൽവാസിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. .