നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലം തങ്ങൾമുക്കിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു.
തലശ്ശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുട്ടികൾ ഉൾപ്പടെ അഞ്ചോളം പേരാണ് അപകടസമയം കാറിൽ ഉണ്ടായിരുന്നത്. കടൂർമുക്കിലേക്ക് പോകുന്നവഴിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.