ചട്ടുകപ്പാറ :- കോമക്കരി നവപ്രഭ വായനശാല, നവപ്രഭ വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ' ജയരാഗം' എന്ന പേരിൽ ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണവും മ്യൂസിക് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു. യുവ ഗായിക ആര്യ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് സുസ്മിത. വി.വി ആദ്യക്ഷത വഹിച്ചു.
കെ.വി വിനായകൻ കൺവീനറും കെ.വി മുരളീധരൻ ചെയർമാനുമായി നവ മ്യൂസിക് ക്ലബ് രൂപീകരിച്ചു. കെ.വി മുരളീധരൻ, കെ.വി വിനായകൻ, സി.പി ഹരീന്ദ്രൻ, നിവ്യ.ഒ, ഷജു കെ.വി , ദീപ പി.പി, ഷീന എ.സി, രമ്യ എം.കെ, സുസ്മിത. വി.വി എന്നിവർ ജയചന്ദ്രൻ്റെ ഗാനങ്ങൾ അവതരിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ.വി ദിനേശൻ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.