അംഗൻവാടി കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്ത് മുല്ലക്കൊടി കായലോരം തട്ടുകട


മുല്ലക്കൊടി :- നാട്ടിലെ അംഗൻവാടി കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്ത് മുല്ലക്കൊടിയിലെ കായലോരം തട്ടുകട. ബിരിയാണി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ കൊച്ചുകുട്ടിയുടെ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കായലോരം ഉടമ അഷ്‌റഫ്‌ യു.കെ നാട്ടിലെ അംഗൻവാടിയിലെ കുട്ടികൾക്ക് ബിരിയാണി വിതരണം നടത്തിയത്. 

സ്ഥാപന ജീവനക്കാരായ ഹനീഫ, സലാം തുടങ്ങിയവരുടെ മേൽ നോട്ടത്തിലാണ് പാചകവും വിതരണവും നടന്നത്.

Previous Post Next Post