കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാറും സ്ത്രീ പദവി പഠനം പുസ്തക പ്രകാശനവും മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ സ്ത്രീപദവി പഠനം പുസ്തക പ്രകാശനം നിർവഹിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.വി ഷമീമ, കെ.വി കബീർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, എം.അബ്ദുൽ അസീസ്, കെ.എം ശിവദാസൻ, എം.ദാമോദരൻ, കെ.വി ഗോപിനാഥൻ, ഇ.പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.സജിമ സ്വാഗതവും സെക്രട്ടറി അഭയൻ.ബി നന്ദിയും പറഞ്ഞു.