കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ നിരത്തുപാലം - കാഞ്ഞിരോട് റോഡ് ശുചീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്‌തു .വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.
പള്ളി കമ്മിറ്റി ഭാരവാഹികൾ, ഉസ്താദ് സുബൈർ ഹൈതമി, സന്നദ്ധ പ്രവർത്തകരായ ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, മുഹമ്മദ് നിരത്തുപാലം, സി.പി ബാലൻ, സിദ്ദിഖ് ഇ.പി, സത്താർ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.