കണ്ണൂർ :- മുണ്ടേരി മുരിങ്ങേരി വീട് കുടുംബക്ഷേത്രം തിറമഹോത്സവം ഫെബ്രുവരി 12,13 തീയതികളിൽ നടക്കും. നാളെ ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 7 മണിക്ക് ശാക്ത്യപൂജ, രാത്രി 9 മണിക്ക് കുടിവീരൻ, പടവീരൻ തോറ്റം, രാത്രി 10 മണിക്ക് ഗുളികൻ വെള്ളാട്ടം. രാത്രി 11 മണിക്ക് എള്ളെടുത്ത് ഭഗവതി കലശം, ഗുരുകാരണവർ തിരുമുടി, ഗുളികൻ തിരുമുടി, എള്ളെടുത്ത് ഭഗവതി തിരുമുടി, 5 ഗുളികൻ ദൈവവും കെട്ടിയാടും.
രാത്രി 8 മണിക്ക് മുരിങ്ങേരി കുടംബക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, സഹൃദയ പാക്കുർ ടീം അവതരിപ്പിക്കുന്ന തിരുവാതിരയും അരങ്ങേറും