കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ചേലേരി സ്വദേശി


ചേലേരി :- ഇന്ന് രാവിലെ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തു നിന്ന്  കളഞ്ഞുകിട്ടിയ പേഴ്സും പൈസയും ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ചേലേരി അമ്പലത്തിന് സമീപത്തെ എം.പി പ്രഭാകരൻ. പേഴ്സിന്റെ ഉടമസ്ഥനായ കണ്ണാടിപ്പറമ്പ് മാതോടത്തെ നിസാറിന് പേഴ്സും പണവും തിരികെ നൽകി. 
Previous Post Next Post