സംസ്ഥാന സർക്കാറിൻ്റെ ഭീമമായ നികുതി വർദ്ധനവിനെതിരെ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


ചേലേരി :-  സംസ്ഥാന സർക്കാറിൻ്റെ ഭീമമായ നികുതി വർദ്ധനവിനെതിരെ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ ഭീമമായ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. 

ദളിദ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.അനന്തൻ മാസ്റ്റർ. പി.കെ രഘുനാഥ്, മുൻമണ്ഡലം പ്രസിഡൻ്റ് എൻ.വി പ്രമാനന്ദൻ, സേവാദൾ മണ്ഡലം പ്രസിഡൻ്റ് ശംസുകൂളിയാൽ, മൈനോറിറ്റി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് യൂസഫ് പി.പി, ടി.വി മഞ്ജുള, കെ.പി അനിൽകുമാർ, കെ.വി പ്രഭാകരൻ, എം.പി പ്രഭാകരൻ, രജീഷ് മുണ്ടേരി, പി.വേലായുധൻ, കെ.ഭാസ്കരൻ, എ.പ്രകാശൻ,അതുൽ ,സുനിൽ കുമാർ, എം.സി സന്തോഷ്, എ.വിജു,  എം.ശ്രീധര മാരാർ, വി.വി ജിതേഷ്, കലേഷ് തുടങ്ങിയവർ പങ്കെടുത്തു. കെ.മുരളീധരൻ മാസ്റ്റർ നന്ദി പറഞ്ഞു.







Previous Post Next Post